പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷണം കൂടുതല്‍ നിര്‍ണായക ഘട്ടത്തിലേക്ക്. പി.എസ്.സി ചെയര്മാന് എം.ആര്. ബൈജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി ചെയര്മാന് കോടതി സമന്‍സ് അയച്ചേക്കും.
പി.എസ്.സി ചെയര്‍മാനെതിരെ എസ്.ഐ.ടി; ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട്; സമന്‍സ് അയച്ചേക്കും