വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളും പങ്കെടുക്കുന്നതിനായി എത്തിയ പ്രിയങ്ക ഗാന്ധി എംപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്കി. മന്ത്രി ടി സിദ്ദീഖ്, വിഎസ് ജോയ് എംഎല്‍എ, കെപിസിസി, ഡിസിപി ഭാരവാഹികളുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രിയങ്കയെ സ്വീകരിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ എത്തിയത്.
വ്യാഴാഴ്ച രാവിലെ ചെറുവയല്‍ രാമന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടിയില്‍ കമ്മനയിലും, തൃശ്ശില്ലേരിയിലും സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി. മുന്‍കൈയ്യെടുത്ത് ലഭ്യമാക്കിയ സി.എസ്.ആര്. പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും. വെള്ളിയാഴ്ച കല്പറ്റയിലെ സുഗന്ധഗിരി ലോവര്‍ പ്രൈമറി സ്കൂള്‍ സന്ദര്‍ശിച്ചതിന് ശേഷം പുതുപ്പാടി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എം.പി ഫണ്ടില്‍ നിന്ന് നടപ്പാക്കിയ ഡിജിറ്റല്‍ ക്ലാസ്റൂമുകളുടെ ഉദ്ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എം. പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഡിസ്പെന്‍സറി വാഹനങ്ങളുടെ ഫ്ളാഗ് ഓഫും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിക്കും. വണ്ടൂര്‍, നിലമ്പൂര്‍, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്കൂളുകള്‍ക്കുള്ള ആറ് സ്കൂള്‍ ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മവും കാപ്പില്കരാട് ജി. എച്. എസില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നിലമ്പൂര്‍ ഐ. ജി. എം. എം. ആര്. സ്കൂളിലും സന്ദര്‍ശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. ശനിയാഴ്ച ഡല്‍ഹിക്ക് തിരിക്കും.
പ്രിയങ്ക ഗാന്ധി വയനാട്ടില്‍; ഇന്നും നാളെയും പരിപാടികള്‍; ഇന്ന് പത്മശ്രീ ചെറുവയല്‍ രാമന്റെ വീട് സന്ദര്‍ശിക്കും