Logo
Fri, Jun 12, 2026 • 11:16 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍: കെഎസ്ആര്‍ടിസിയില്‍ ഇനി സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റെന്ന് ഗതാഗത മന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2026
1 min read
SHARE:
SAVE: Login to save

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍: കെഎസ്ആര്‍ടിസിയില്‍ ഇനി സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റെന്ന് ഗതാഗത മന്ത്രി

കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതിനകം പുറപ്പെടുവിച്ചുകഴിഞ്ഞു.

സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസ്സുകളിൽ ഈ സൗകര്യം ലഭ്യമാകും. ബസ്സുകളിൽ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും 'സീറോ ടിക്കറ്റ്' ആയിരിക്കും നൽകുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ദിവസേന ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ അധികച്ചെലവ് സർക്കാരിന് വരുമെന്നാണ് കണക്കാക്കുന്നത്.

ഗതാഗത മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രാമവണ്ടികളുടെ എണ്ണം 500 ആയി ഉയർത്താനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ കെഎസ്ആർടിസി തുടരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10