Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; നാളെ രാത്രി 8 മുതല്‍ മറ്റന്നാള്‍ രാവിലെ 6 വരെ

സംസ്ഥാനത്ത് സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; നാളെ രാത്രി 8 മുതല്‍ മറ്റന്നാള്‍ രാവിലെ 6 വരെ
  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പെട്രോൾ പമ്പുകള്‍ നാളെ അടച്ചിടും.  നാളെ രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ തുറക്കില്ല. പമ്പുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരം പ്രഖ്യാപിച്ചത്. പമ്പുകളിൽ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം സമരത്തിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് 24 മണിക്കൂറും പ്രവർത്തിക്കും. ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നീ 14 ഔട്ട്‌ലെറ്റുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുക.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in