Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണം: കാർട്ടൺ അലയൻസ് ഇന്ത്യ എംഡിയുടെ മൊഴിയെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണം: കാർട്ടൺ അലയൻസ് ഇന്ത്യ എംഡിയുടെ മൊഴിയെടുത്ത് വിജിലൻസ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ 'കാർട്ടൺ അലയൻസ് ഇന്ത്യ' കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും കാർട്ടൺ ഇന്ത്യ ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു; ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എംഡിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ വിവരങ്ങളും ഹാജരാക്കാൻ വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ പാലിക്കാതെ 'കാർട്ടൺ അലയൻസ് ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. ഇതിലൂടെ 12 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായും, കാർട്ടൺസ് കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

വഴിവിട്ട് കരാറുകൾ നൽകിയതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഹമ്മദ് ഷമ്മാസ് വിജിലൻസിന് പരാതി നൽകിയത്. എന്നാൽ അന്ന് ദിവ്യക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.



Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in