Logo
Sun, Jun 28, 2026 • 09:57 AM
LIVE TV
Watch

No business videos available

No Middle East videos available

വര്‍ഗാസിന്റെ തകര്‍പ്പന്‍ സേവുകള്‍; റൊണാള്‍ഡോയും ബ്രൂണോയും പൊരുതിയിട്ടും പോര്‍ച്ചുഗലിന് സമനില, ഗ്രൂപ്പ് തലപ്പത്ത് കൊളംബിയ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2026
1 min read
SHARE:
SAVE: Login to save

വര്‍ഗാസിന്റെ തകര്‍പ്പന്‍ സേവുകള്‍; റൊണാള്‍ഡോയും ബ്രൂണോയും പൊരുതിയിട്ടും പോര്‍ച്ചുഗലിന് സമനില, ഗ്രൂപ്പ് തലപ്പത്ത് കൊളംബിയ

മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ പോര്‍ച്ചുഗലും കൊളംബിയയും തമ്മിലുള്ള ആവേശകരമായ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. കരുത്തരായ കൊളംബിയയെ മറികടന്നിരുന്നെങ്കില്‍ പോര്‍ച്ചുഗലിന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ സമനില വഴങ്ങിയതോടെ, കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറി.

കൊളംബിയന്‍ നിരയുടെ തകര്‍പ്പന്‍ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി ആരംഭിച്ചത്. സൂപ്പര്‍ താരം ലൂയിസ് ഡയസും ജോണ്‍ കോര്‍ഡോബയും ചേര്‍ന്ന് പോര്‍ച്ചുഗല്‍ പ്രതിരോധത്തെ വിറപ്പിച്ച് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ കൗണ്ടര്‍ ആക്രമണവുമായി കുതിച്ച കൊളംബിയയുടെ ജോണ്‍ കോര്‍ഡോബ, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കടുത്ത വെല്ലുവിളി മറികടന്ന് ഷോട്ടുതിര്‍ത്തെങ്കിലും പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ രക്ഷകനായി മാറുകയായിരുന്നു.

മറുഭാഗത്ത് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 24-ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും അത് കൃത്യമായി വിനിയോഗിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ കൊളംബിയന്‍ താരം ജോണ്‍ അരിയാസിന്റെ ഫൗളില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ബോക്‌സിന് തൊട്ടടുത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ റൊണാള്‍ഡോ എടുത്ത കിക്ക് കൊളംബിയന്‍ ഗോള്‍കീപ്പര്‍ കമിലോ വര്‍ഗാസ് അനായാസം കൈപ്പിടിയിലൊതുക്കി.

ആദ്യ 30 മിനിറ്റുകള്‍ക്ക് ശേഷം പോര്‍ച്ചുഗല്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നെങ്കിലും കൊളംബിയന്‍ കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല. 39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലോസ് റേഞ്ചില്‍ നിന്ന് ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് അവിശ്വസനീയമായ സേവിലൂടെ ഗോളി വര്‍ഗാസ് തടഞ്ഞിട്ടു. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൂബന്‍ നെവസും നടത്തിയ മികച്ച ഗോള്‍ ശ്രമങ്ങളും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ലക്ഷ്യം കാണാതെ പോയത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കുവെച്ച് പിരിയുകയായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10