Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.എന്‍ പണിക്കര്‍ സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ 'മനസ്സാക്ഷ'യ്ക്ക്

പി.എന്‍ പണിക്കര്‍ സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ 'മനസ്സാക്ഷ'യ്ക്ക്
  2023 ലെ പി.എൻ പണിക്കർ സാരംഗി കാവ്യപുരസ്കാരം വിനോദ് വൈശാഖിയുടെ 'മനസ്സാക്ഷ'യ്ക്ക്. പ്രശസ്ത സാഹിത്യകാരനായ കെ.വി മോഹൻകുമാർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. കവി സെബാസ്റ്റ്യൻ, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബി.ടി അനിൽകുമാർ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ. വർത്തമാന കാലത്തിന്‍റെ അടരുകളെ കാവ്യാത്മകമായി ആവിഷ്കരിക്കുന്ന പുസ്തകമാണ് 'മനസ്സാക്ഷ'യെന്ന് ജൂറി വിലയിരുത്തി. മത്സരത്തിന് ലഭിച്ച മറ്റ് കൃതികളിൽ നിന്ന് വ്യത്യസ്തമായി പുതിയകാല രചനയുടെ സൂക്ഷ്മതകൾ പ്രതിഫലിപ്പിക്കാൻ മനസ്സാക്ഷ എന്ന കാവ്യപുസ്തകത്തിലൂടെ വിനോദ് വൈശാഖിക്ക് കഴിഞ്ഞുവെന്നും ജൂറി അഭിപ്രായപ്പെട്ടു. 10,001 രൂപയും പി.എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 2022 ജനുവരി ഒന്നിനും 2023 ജനുവരി 31 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഈ മാസം 26 ന് പുളിങ്കുടിയിൽ നടക്കുന്ന സാരംഗി സാംസ്‌കാരികോത്സവത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ഭാരവാഹികളായ എ.കെ ഹരികുമാർ, വിജേഷ് ആഴിമല എന്നിവർ അറിയിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in