പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എഫ്സിആര്‍എ ഭേദഗതി ഉള്‍പ്പെടെ 6 ബില്ലുകള്‍ സഭയിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതി ഉള്‍പ്പെടെ പ്രധാനപ്പെട്ട 6 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. വന്ദേമാതരത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
നിയമസഭാ നീക്കങ്ങള്‍ക്ക് ഒപ്പം ഭരണപക്ഷവും പ്രതിപക്ഷവും സഭയ്ക്കകത്തും പുറത്തും കടുത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. അയോധ്യ സംഭാവനക്കൊള്ള, നീറ്റ് പരീക്ഷ ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. മുന്നണിയിലെ ചില ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ, സംയുക്ത തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായി ഇന്ത്യ സഖ്യയോഗം ഇന്ന് രാവിലെ ഡല്‍ഹിയില്‍ ചേരും. ഭരണപക്ഷത്ത് തങ്ങളുടെ നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ 360 അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാനുള്ള നീക്കങ്ങളും ബിജെപി സജീവമാക്കിയിട്ടുണ്ട്.
അതേസമയം സഭയ്ക്ക് പുറത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 9 മണിയോടെ ജന്തര്‍ മന്തറില്‍ ഒത്തുകൂടാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ജനപിന്തുണ മാര്‍ച്ചിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി മാര്‍ച്ചിലേക്ക് പോലീസിന്റെ അനുമതി ലഭിച്ചിട്ടില്ല. പ്രതിഷേധക്കാരെ ജന്തര്‍ മന്തറില്‍ തന്നെ തടയാനായി വന്‍ പോലീസ് സന്നാഹമാണ് പാര്‍ലമെന്റ് പരിസരത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.