Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘കാനം കനലായ് കാലയവനികയ്ക്കുളളിലേക്ക്… പ്രിയ സഹോദരന് വിട’: പന്തളം സുധാകരന്‍, കുറിപ്പ്

‘കാനം കനലായ് കാലയവനികയ്ക്കുളളിലേക്ക്… പ്രിയ സഹോദരന് വിട’: പന്തളം സുധാകരന്‍, കുറിപ്പ്
  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. സൗമ്യതയും കുലീനത്വവുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനമെന്നും പ്രിയ സഹോദരന് വേദനയോടെ വിട നല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു. പന്തളം സുധാകരന്‍റെ അനുശോചനക്കുറിപ്പ്:
കാനം കനലായ് കാലയവനികക്കുള്ളിലേക്ക്, പ്രിയ സഹോദരന് വേദനയോടെ വിട!🙏 സിപിഐ സംസ്ഥാന സെക്രട്ടറി കാനം നിര്യാതനായ വാർത്ത ഞങ്ങളിരുവരുടെയും പ്രിയ സുഹൃത്ത് ഷാജി വൈകുന്നേരം വിളിച്ചുപറഞ്ഞതു വിശ്വസിക്കാൻ പ്രയാസം തോന്നി. നാലുപതിറ്റാണ്ടിന്‍റെ സൗഹൃദം അങ്ങനെ മാഞ്ഞുപോകുന്ന ഒന്നായിരുന്നില്ല. 1982-ൽ നിയമസഭയിൽ ഒരുമിച്ചെത്തി. ഭരണ പ്രതിപക്ഷ ബഞ്ചുകളിലിരുന്ന് നേർക്കു നേർ പോരാട്ടം. പുറത്തും കുടുംബസദസുകളിലും സഹോദരതുല്യബന്ധം! നിയമസഭയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു കാനം മറ്റൊരാൾ മുമ്പേ കടന്നുപോയ കൊടിയേരി. പിന്നെ ഞങ്ങളുടെ കൂട്ടായ്മ... സൗമ്യതയും കുലീനത്വവുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്ന കാനത്തിനെ കെ. കരുണാകരനും നായനാരും ഒരുപോലെ പ്രശംസിച്ചിരുന്നത് ഞങ്ങൾ കൗതുകത്തോടെ കണ്ടിരുന്നു. കനലുപോലെ കാനം ഓർമ്മകളിൽ ജ്വലിക്കുന്നു... വാക്കുകൾക്കതീതം പ്രിയ സുഹൃത്തേ, എന്‍റെയും കുടുംബത്തിന്‍റെയും കണ്ണീർ പ്രണാമം🙏  
 

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in