Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിന് തെളിവല്ല: ഗുവഹാട്ടി ഹൈക്കോടതി

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിന് തെളിവല്ല: ഗുവഹാട്ടി ഹൈക്കോടതി

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും മാത്രം അടിസ്ഥാനമാക്കി ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം അവകാശപ്പെടാനാകില്ലെന്ന് ഗുവഹാട്ടി ഹൈക്കോടതി. ഔദ്യോഗിക അന്വേഷണങ്ങളോ പരിശോധനകളോ ഇല്ലാതെ സ്വയം സാക്ഷ്യപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവായി സ്വീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് കല്യാണ്‍ റായ് സുരാണ, ജസ്റ്റിസ് സുസ്മിത ഫുകന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തമായ അടിസ്ഥാന രേഖകളുടെ പിന്തുണയില്ലെങ്കില്‍ ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.

1971 മാര്‍ച്ച് 25-ന് ശേഷം ഇന്ത്യയില്‍ പ്രവേശിച്ച വിദേശിയാണെന്ന ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഗുല്‍ച്ചന്‍ ബീഗം എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തന്റെ പിതാവുമായോ മുത്തശ്ശനുമായോ ഉള്ള രക്തബന്ധം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരി പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, 1955-ലെ പൗരത്വ നിയമം സെക്ഷന്‍ 6എ(2) പ്രകാരം ഇവരുടെ പിതാവോ മുത്തശ്ശനോ അസമില്‍ തുടര്‍ച്ചയായി താമസിച്ചിരുന്ന വ്യക്തികളാണെന്ന് സ്ഥാപിക്കാനും ഹര്‍ജിക്കാരിക്ക് സാധിച്ചില്ല.

1977-ല്‍ അസമിലാണ് താന്‍ ജനിച്ചതെന്നും പിതാവിന് അസമിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടെന്നും പിതാവ് മുന്‍പ് ജനപ്രതിനിധിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും ഹര്‍ജുകാരി വാദിച്ചിരുന്നു. പിതാവിന്റെ പാന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും സ്വന്തം എന്‍ആര്‍സി അപേക്ഷാ രേഖകളുമടക്കം ഇവര്‍ തെളിവായി ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ രേഖകള്‍ പിതാവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിരീക്ഷണം. കേസ് വീണ്ടും പരിഗണിച്ച് മാതാപിതാക്കളെ സാക്ഷികളായി വിസ്തരിക്കാന്‍ അവസരം നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യവും ഹൈക്കോടതി തള്ളി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in