Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഔഷധിയിലെ ക്രമക്കേടുകള്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ഔഷധിയിലെ ക്രമക്കേടുകള്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ശോഭന ജോര്‍ജ് ചെയര്‍പേഴ്‌സണായിരിക്കെ ഔഷധിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ 'നേര്‍ക്കാഴ്ച അസോസിയേഷന്‍' ഡയറക്ടറും പരാതിക്കാരനുമായ പി.ബി. സതീഷില്‍ നിന്ന് വിജിലന്‍സ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ച രേഖകള്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പരാതിക്കാരന്‍ കൈമാറുകയും ചെയ്തു.

2024-25 കാലയളവിലെ സെയില്‍സ് ക്ലോസിങ്ങുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും, ഔഷധിയിലെ നിര്‍മാണ ജോലികളുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്.

ഈ ക്രമക്കേടുകളെക്കുറിച്ച് ആരോഗ്യ മന്ത്രിക്ക് ലഭിച്ച പരാതിയില്‍, ഔഷധി എം.ഡിയോട് രണ്ടുതവണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും മുന്‍ എം.ഡി ടി.കെ. ഹൃദീപ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഈ വിഷയവും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in