Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷൻ തൂഫാൻ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് MDMA നൽകാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് MDMA നൽകാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

തൃശൂർ അന്തിക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഉപയോഗിക്കുന്നതിനായി MDMA കൈവശം വെച്ച കേസിൽ മൂന്ന് പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂർ സ്വദേശി തിരിയേടത്ത് വീട്ടിൽ അരുൺദേവ് (23), അന്തിക്കാട് പാന്തോട് സ്വദേശി ചുങ്കത്ത് വീട്ടിൽ ക്രിസ്റ്റോ (20), അന്തിക്കാട് പാന്തോട് സ്വദേശി പാടൂർ വീട്ടിൽ വിനയ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 0.62 ഗ്രാം MDMA പിടിച്ചെടുത്തു. എൻ.ഡി.പി.എസ്. നിയമത്തിലെ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പായ 77-ാം വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

നവംബർ 10-ന് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്നതിനിടെ പാന്തോട് ഗ്രാമവേദി റോഡിൽ വെച്ചാണ് പ്രതികൾ MDMA യുമായി പിടിയിലായത്. പ്രതികളുടെ ദേഹപരിശോധനയിൽ അരുൺദേവിൽ നിന്നാണ് MDMA കണ്ടെത്തിയത്. MDMA ഉപയോഗിക്കുന്നതിനായി ഒത്തുകൂടിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവരോടൊപ്പം MDMA ഉപയോഗിക്കുന്നതിനായി എത്തിയ 16 വയസ്സുള്ള കുട്ടിയെ രക്ഷിതാവിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു.

അരുൺദേവ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്. ക്രിസ്റ്റോ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലെ പ്രതിയാണ്.

വിനയ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ പോലീസ് കൈ കാണിച്ചതിൽ നിർത്താതെ പോയ കേസിലും പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് ടി.എസ്., സി.പി.ഒ.മാരായ കൃപാഷ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in