Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം ബമ്പര്‍; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം ബമ്പര്‍; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

തിരുവനന്തപുരം: മലയാളികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായി 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ബമ്പറിന്റെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂര്‍ണ്ണമായി വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പ്പനയ്ക്കാണ് ഈ വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്.

ഉച്ചയ്ക്ക് 1:30-ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് മന്ത്രി കെ. മുരളീധരന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. നറുക്കെടുപ്പ് ചടങ്ങിനോടനുബന്ധിച്ച് ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനവും നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വന്‍ ടിക്കറ്റ് വില്‍പ്പന നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20,95,300 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിഞ്ഞത്. 10,62,000 ടിക്കറ്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും, 8,64,100 ടിക്കറ്റുകള്‍ വിറ്റ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. 2,71,400 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയത്. 

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in