Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫിലിപ്‌സിന്റെയും സെയ്ഫര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിംഗ്; അവസാന ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

ഫിലിപ്‌സിന്റെയും സെയ്ഫര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിംഗ്; അവസാന ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ അവസാന ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം. അവസാന മത്സരത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍, മറുപടിക്കെത്തിയ കിവികള്‍ 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഓപ്പണര്‍ ടിം സെയ്ഫര്‍ടിന്റെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലന്‍ഡ് ജയം എളുപ്പമാക്കിയത്. സെഞ്ച്വറിക്കരിതെ വീണ താരം 50 പന്തില്‍ 11 ഫോറും 5 സിക്‌സും സഹിതം 93 റണ്‍സ് വാരിക്കൂട്ടി. സഹ ഓപ്പണര്‍ ഫിന്‍ അലന്‍ (2) പെട്ടെന്ന് മടങ്ങിയെങ്കിലും, ഡാരോള്‍ മിഡില്‍ (29) മികച്ച പിന്തുണ നല്‍കി. പിന്നീട് ഒന്നിച്ച സെയ്ഫര്‍ടും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് കളി പൂര്‍ണ്ണമായും ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിയെടുത്തു. തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഫിലിപ്‌സ് 38 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്ന് ബൗണ്ടറിയിലൂടെ ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ (0) അക്കൗണ്ട് തുറക്കും മുന്‍പും സഞ്ജു സാംസണ്‍ (4) നാല് റണ്‍സിനും പുറത്തായി. ആദം മില്‍നെയുടെ കൃത്യതയാര്‍ന്ന പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യ പതറി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ശ്രേയസ് അയ്യറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 32 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 23 പന്തില്‍ 50 റണ്‍സടിച്ച ശ്രേയസ് അയ്യറും ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇരുവരും പുറത്തായ ശേഷം ഒടുവില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും നമന്‍ ധീറും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 191-ല്‍ എത്തിച്ചത്.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക്...

Popular News

ഹോങ്കോങ് സിക്സസിലെ ജയം ലോകകപ്പ് ജയം പോലെ ആഘോഷിച്ചു; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ട്രോൾ മഴ

Save your stories

Sign in