Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക് ലോകറെക്കോർഡ്

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക് ലോകറെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയ്ക്ക് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ബൗളറെന്ന ലോക റെക്കോർഡാണ് റബാഡ സ്വന്തമാക്കിയത്. കേപ് ടൗണിലെ ന്യൂലാൻഡ്‌സിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് താരം ഈ നേട്ടത്തിലെത്തിയത്. ഫുൾ ലെങ്ത് പന്തിൽ ഡ്രൈവിന് ശ്രമിച്ച ഹെഡ്, സ്ലിപ്പിൽ മാർക്കോ യാൻസന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

വെറും 13,808 പന്തുകളിൽ നിന്നാണ് റബാഡ 350 വിക്കറ്റുകൾ തികച്ചത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഇതിഹാസ പേസർ ഡേൽ സ്റ്റെയ്ൻ സ്ഥാപിച്ച (14,719 പന്തുകൾ) റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. പട്ടികയിൽ വഖാർ യൂനുസ് (14,905), മാൽക്കം മാർഷൽ (16,285), മിച്ചൽ സ്റ്റാർക്ക് (16,908) എന്നിവരാണ് റബാഡയ്ക്കും സ്റ്റെയ്നും പിന്നിൽ യഥാക്രമം അടുത്ത സ്ഥാനങ്ങളിലുള്ളത്.

പന്തുകളുടെ കാര്യത്തിൽ മാത്രമല്ല, ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 350 വിക്കറ്റ് വീഴ്ത്തുന്ന പേസർമാരുടെ പട്ടികയിലും റബാഡ മുൻനിരയിലെത്തി. തന്റെ 75-ാം ടെസ്റ്റിലാണ് റബാഡ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 75 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസം മാൽക്കം മാർഷലിനൊപ്പം നാലാം സ്ഥാനം പങ്കിടാൻ റബാഡയ്ക്കായി. 69 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ റിച്ചാർഡ് ഹാഡ്‌ലിയും ഡേൽ സ്റ്റെയ്നുമാണ് പട്ടികയിൽ ഒന്നാമത്. ഡെന്നിസ് ലില്ലി (70), ഗ്ലെൻ മഗ്രാത്ത് (74) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മത്സരത്തിന്റെ അഞ്ചാം ദിനം ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് റബാഡ കാഴ്ചവെച്ചത്. മാറ്റ് റെൻഷായെ വിക്കറ്റ് കീപ്പർ റയാൻ റിക്കൽട്ടന്റെ കൈകളിലെത്തിച്ച താരം, ലബുഷെയ്‌നെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ഗ്ലെൻ ഫിലിപ്സിന് സെഞ്ചുറി, ജേക്കബ് ഡഫിക്ക് 4 വിക്കറ്റ്; നാലാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസ...

Popular News

അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടം കുറിച്ച് അർഷ്ദീപ് സിങ്; 150 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ...

Popular News

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു; ദ്രാവിഡിന്റെയും സെവാഗിന്റെയു...

Save your stories

Sign in