ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി സംഘടിപ്പിച്ച 'ചലോ ദില്ലി' മാര്‍ച്ചും രാംലീല മൈതാനത്തെ മഹാറാലിയും നടക്കുന്നതിനിടെ ഡല്‍ഹി കൊണാട്ട് പ്ലേസിലെ കടകള്‍ ബി.ജെ.പി ബലമായി അടപ്പിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ റാലിക്കെത്തുന്ന പ്രവര്‍ത്തകര്‍ പ്രാദേശിക വിപണികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്സവ സീസണില്‍ ചെറുകിട വ്യാപാരികള്‍ക്ക് പ്രയോജനപ്പെടട്ടെയെന്ന് കരുതിയാണ് റാലിക്കെത്തുന്നവരോട് ഷോപ്പിംഗ് നടത്തുവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൊണാട്ട് പ്ലേസിലെത്തിയപ്പോള്‍ കടകളെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും ബി.ജെ.പി കാരണം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും രാഹുല്‍ ആരോപിച്ചു. നവംബര്‍ 1-ലെ പ്രതിഷേധം ഉത്സവ സീസണിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റണമെന്ന് വ്യാപാരി സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തിനൊപ്പം തന്നെ കച്ചവടക്കാരെ സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുമായാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നത്.
ഇന്ത്യാ സഖ്യത്തിന്റെ മാഹാറാലി: കൊണാട്ട് പ്ലേസിലെ കടകള്‍ ബി.ജെ.പി ബലമായി അടപ്പിച്ചു; വ്യാപാരികള്‍ക്ക് വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി