Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന്‍ സാമാജികരുടെ ഒത്തുചേരൽ

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന്‍ സാമാജികരുടെ ഒത്തുചേരൽ

കേരളത്തിലെ ജനാധിപത്യ ചരിത്രത്തിന്റെയും നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെയും സ്മരണകള്‍ പുതുക്കി കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തില്‍ മുന്‍ സാമാജികരും സ്പീക്കര്‍മാരും നിയമസഭയില്‍ ഒത്തുചേര്‍ന്നു. പുതുയുഗ കേരള സൃഷ്ടിക്ക് വിവിധ കാലങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയവരുടെ അപൂര്‍വമായൊരു ഒത്തുചേരലായി സംഗമം മാറി. ചരിത്രം സൃഷ്ടിച്ചവരുടെ ഒത്തുചേരല്‍ പുതുചരിത്രം കുറിക്കുകയാണെന്ന് അപൂര്‍വ സംഗമത്തിന് വേദിയൊരുക്കിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളം എഴുപതിന്റെ നിറവിലെത്തിയ സുവര്‍ണ്ണ വേളയിലാണ് ജനാധിപത്യ ചരിത്രത്തിന്റെയും നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെയും സ്മരണകള്‍ പുതുക്കി മുന്‍ സാമാജികര്‍ നിയമസഭയില്‍ ഒത്തുചേര്‍ന്നത്. മുന്‍ സ്പീക്കര്‍മാരും മുന്‍ നിയമസഭാംഗങ്ങളും മുന്‍ നിയമസഭാ സെക്രട്ടറിമാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമൊക്കൊ സ്‌നേഹസംഗമത്തില്‍ ഒത്തുചേര്‍ന്നു. ദേശീയ ഗാനം പോലെ സംസ്ഥാനത്തിന് ഒരു കേരള ഗീതം രൂപപ്പെടുത്തണമെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. നിയമസഭയുടെ ചരിത്രവും പാരമ്പര്യവും ഒക്കെ എടുത്തുകാട്ടിയാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മുന്‍ സ്പീക്കര്‍ വി എം സുധീരന്‍ സംഗമം ഉദ്ഘാടനം ചെയ്തത്. നിയമസഭാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു

തേറമ്പില്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുന്‍ സ്പീക്കര്‍മാര്‍ നിയമസഭയുടെ മഹനീയ പാരമ്പര്യവും മികച്ച അനുഭവങ്ങളും ചടങ്ങില്‍ പങ്കുവച്ചു. കേരള രാഷ്ട്രീയത്തിന്റെ പോയ കാലം വര്‍ത്തമാന കാലത്തെ സന്ധിക്കുന്ന അപൂര്‍വ മുഹൂര്‍ത്തമാണിതെന്ന് ചടങ്ങില്‍ സംബന്ധിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചീഫുമായ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. നിയമസഭയുടെ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുമൊക്കെ വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മുന്‍ സ്പീക്കര്‍മാരെയും മുതിര്‍ന്ന അംഗങ്ങളെയും മുന്‍ സെക്രട്ടറിമാരേയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരേയും സ്പീക്കര്‍ ആദരിച്ചു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Save your stories

Sign in