Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിയോട് ചോദ്യംചോദിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കി; നടപടി യാത്രക്ക് പത്ത് മിനിറ്റ് മുമ്പ്; പിന്നില്‍ ആഭ്യന്തരമന്ത്രാലയമെന്ന് ഹെല്ലെ ലിങ്

മോദിയോട് ചോദ്യംചോദിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കി; നടപടി യാത്രക്ക് പത്ത് മിനിറ്റ് മുമ്പ്; പിന്നില്‍ ആഭ്യന്തരമന്ത്രാലയമെന്ന് ഹെല്ലെ ലിങ്

നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്ങിന് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചു. കോണ്‍ഗ്രസ് ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന 'ഭാരത് ഉച്ചകോടിയില്‍' പങ്കെടുക്കാന്‍ വാലിഡ് ആയ വിസയുമായി യാത്ര തിരിക്കാനിരിക്കെയാണ് നടപടി.

യാത്ര പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പ് നോര്‍വേയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഫോണ്‍ വിളിച്ചാണ് തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തക വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഹൈദരാബാദിലെ ഉച്ചകോടിയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും സംസാരിക്കേണ്ടിയിരുന്ന തനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ റദ്ദാക്കിയതെന്ന് അവര്‍ ആരോപിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ നോര്‍വേയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കാത്തതെന്ന് ചോദിച്ചതാണ് തനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. മോദിയുടെ ഭരണത്തെയും അദാനി-അംബാനി തുടങ്ങിയ വ്യവസായികളെയും വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയതും ഇതിന് കാരണമായിട്ടുണ്ടാകാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 13, 14 തീയതികളിലായി ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കിയ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in