പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍ (CDSE) നടത്തുന്നതിനായുള്ള സ്വതന്ത്ര വിദഗ്ധ സമിതിയിലേക്ക് (IPoE) കേരളത്തിന്റെ പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് (NDSA) കേരള സര്‍ക്കാരിനോട് ഈ ആവശ്യവുമായി രംഗത്തെത്തിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കേരളത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
നേരത്തെ ഈ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന ടി. ആര്‍. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആര്‍ പാട്ടീലിന് നേരിട്ട് കത്തയച്ച് പ്രതിഷേധം അറിയിക്കുകയുണ്ടായി. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടറിക്കും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി കത്ത് നല്‍കിയിരുന്നു.
ഈ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് നിലപാട് തിരുത്താനും പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേരളത്തിന് അവസരം നല്‍കാനും കേന്ദ്രം തയാറായത്. കേന്ദ്ര സമിതിയിലേക്ക് ഉള്‍പ്പെടുത്തേണ്ട കേരളത്തിന്റെ പ്രതിനിധിയായ വിദഗ്ധന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ നാമനിര്‍ദേശം ചെയ്യുമെന്നും മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.