Logo
Wed, Jun 17, 2026 • 10:58 PM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസ്: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക്; ടി വീണ ഇഡി ഓഫീസില്‍ നിന്ന് മടങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

മാസപ്പടി കേസ്: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക്; ടി വീണ ഇഡി ഓഫീസില്‍ നിന്ന് മടങ്ങി

കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 


ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ വിജയന്‍ ഇഡി ഓഫീസില്‍ എത്തിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി നടത്തിയ വിവാദ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞതെന്നാണ് സൂചന. നേരത്തെ വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് വീണ കൂടുതല്‍ സമയം തേടുകയായിരുന്നു.

ആവശ്യമെങ്കില്‍ വീണ വിജയനെ ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നിലവില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ സമന്‍സ് ഒന്നും നല്‍കിയിട്ടില്ല. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്താ, ശരണ്‍ എസ്. കര്‍ത്താ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10