Logo
Sat, Jun 13, 2026 • 03:35 AM
LIVE TV
Watch

No business videos available

No Middle East videos available

'മോദി സര്‍ക്കാരിന് യുവാക്കളെ ഭയം'; ചോദ്യം ചോദിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

'മോദി സര്‍ക്കാരിന് യുവാക്കളെ ഭയം'; ചോദ്യം ചോദിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമടങ്ങുന്ന കൂട്ടുകെട്ട് മറ്റൊരു സ്ഥാപനത്തെക്കൂടി ക്രമക്കേടുകളുടെ പ്രതീകമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്രയധികം ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 18.5 ദശലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് (OSM) രീതിയിലെ പാകപ്പിഴകള്‍, തെറ്റായ മാര്‍ക്കിങ്, മൂല്യനിര്‍ണ്ണയത്തിലെ പിഴവുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നിട്ട് ഒരാഴ്ചയായിട്ടും അത് കേള്‍ക്കാന്‍ തയാറാകാതെ വിദ്യാഭ്യാസ മന്ത്രി കസേരയില്‍ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തരക്കടലാസ് തെറ്റായി പരിശോധിച്ചതിനെ തുടര്‍ന്ന് നീതി പ്രതീക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ 17 വയസ്സുള്ള ഒരു കുട്ടിയുടെ അനുഭവം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ആ കുട്ടിക്ക് സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല, ബി.ജെ.പിയുടെ ഐ.ടി സെല്‍ അവനെ വലിയ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്തു. സ്വന്തം ഭാവിക്കായി ശബ്ദമുയര്‍ത്തിയ ആ 17 വയസ്സുകാരനെ അവര്‍ 'ദേശവിരുദ്ധന്‍' എന്നും 'സോറോസിന്റെ ഏജന്റ്' എന്നും 'ഡീപ് സ്റ്റേറ്റിന്റെ ഭാഗം' എന്നും വിളിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചു.

    'ഒരു 17 വയസ്സുകാരന്‍ സ്വന്തം ഭാവിക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ ഈ ബി.ജെ.പി അവനെ രാജ്യദ്രോഹിയാക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

യുവാക്കളെയും ജെന്‍സിയെയും മോദി സര്‍ക്കാരിന് ഭയമാണെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാരണം അവര്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താനും, ഭയപ്പെടുത്താനും, അടിച്ചമര്‍ത്താനുമാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ യുവാക്കളും ജെന്‍സിയും മോദിജിയുടെ അഹങ്കാരം തകര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10