Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം. ലിജു; നെടുമ്പാശ്ശേരി ബാർ ലൈസൻസ് റദ്ദാക്കും

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം. ലിജു; നെടുമ്പാശ്ശേരി ബാർ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിന്ന് എക്സൈസ് മന്ത്രി എം. ലിജു. കമ്മീഷണറുടെ നടപടികൾ ദുരൂഹവും എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് വ്യക്തമാക്കിയ മന്ത്രി, അദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയ വിവാദത്തിൽ, നൽകിയ ലൈസൻസ് റദ്ദാക്കുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് കമ്മീഷണർ ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. സർക്കാരിനെ അറിയിക്കേണ്ട പ്രധാനം കാര്യങ്ങളിൽ പോലും താഴെത്തട്ടിൽ തീരുമാനമെടുക്കാൻ മുൻ ഇടതുസർക്കാറാണ് അധികാരം നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം നിയമപരമായ പഴുതുകൾ ഉപയോഗിച്ച് 428 വൈൻ പാർലറുകളാണ് ബാറുകളായി മാറ്റപ്പെട്ടത്. മുൻ സർക്കാർ സൃഷ്ടിച്ച ഇത്തരത്തിലുള്ള മുഴുവൻ പഴുതുകളും അടയ്ക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Save your stories

Sign in