Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലടി സര്‍വകലാശാല കേസ്: സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി

കാലടി സര്‍വകലാശാല കേസ്: സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇതോടെ നവംബര്‍ 4-ന് ആരംഭിക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജരില്ലെന്നും, മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നുമുള്ള വി.സിയുടെ നിലപാട് കോടതി ശരിവെയ്ക്കുകയായിരുന്നു.

പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍വകലാശാലയോട് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്. സര്‍വകലാശാലയില്‍ സമരം നടത്തിയതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്പെന്‍ഷനില്‍ കഴിയുന്നത്. ഈ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

അപ്പീല്‍ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്നും, സൂപ്പര്‍ ഫൈന്‍ അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇതിനകം അവസാനിച്ചുവെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. വി.സിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നത് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷത്തെയും അന്വേഷണത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

Related articles

See all
Popular News

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം. ലിജു; നെടുമ്പാശ്ശേരി ബാർ ലൈസൻസ്...

Popular News

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അഭിഭാഷക ടി.ബി....

Popular News

കിഫ്ബി സിഎജി റിപ്പോര്‍ട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ല; പിഎസി യോഗത്തില്‍ ഇടതുസര്‍ക്കാര്‍...

Popular News

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാന്‍ 'സിദ്ധാര്‍ത്ഥ്'...

Save your stories

Sign in