തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ 4, ബുധനാഴ്ച തിരുവനന്തപുരം സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടക്കും. രാവിലെ 11.30-ന് നടക്കുന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പറിന്റെ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മറ്റ് മന്ത്രിമാരും പങ്കെടുക്കും.
ക്യാമ്പസുകളില്‍ റാഗിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രഹസ്യമായി അറിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സഹായം തേടാനുമായി വിഭാവനം ചെയ്തതാണ് 'സിദ്ധാര്‍ത്ഥ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ്'. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ ഓഡിയോ രൂപത്തിലും അല്ലാതെയുമുള്ള പരാതികള്‍ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും ഈ ആപ്പിലൂടെ സാധിക്കും. കൂടാതെ, ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷന്‍ രൂപീകരിക്കുന്നതിനുമുള്ള 'സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആക്ടിന്റെ' കരട് സര്‍ക്കാരിന്റെ പരിഗണനയിലുമുണ്ട്.
ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്‌കാരവും വിദ്യാര്‍ത്ഥികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് 'ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍' പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തുടനീളം 300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും. സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കോഴ്‌സ്, കൈപ്പുസ്തകങ്ങള്‍, വീഡിയോ റീലുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി പുറത്തിറക്കും.
ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള 'സ്റ്റുഡന്റ് ആസ്പിരേഷന്‍ സര്‍വേ'യും ഔദ്യോഗികമായി പുറത്തിറക്കും. ശാസ്ത്ര മനോഭാവവും സുരക്ഷയും ശക്തിപ്പെടുത്തുന്ന ഈ പദ്ധതികള്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദവും പുരോഗമനപരവുമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാന്‍ 'സിദ്ധാര്‍ത്ഥ്' ആപ്പ് വരുന്നു
ക്യാമ്പസുകളിലെ റാഗിങ് തടയാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമായി 'സിദ്ധാർത്ഥ്' (Siddharth) സ്റ്റുഡന്റ് വെൽഫെയർ ആപ്പ് നിലവിൽ വരുന്നു. വിദ്യാർത്ഥികൾക്ക് തങ്