Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: 'കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല'; കുറ്റം നിലനില്‍ക്കില്ല; എസ് ഐ ടി റിപ്പോര്‍ട്ട് കോടതിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകി.

വീണ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: 'കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല'; കുറ്റം നിലനില്‍ക്കില്ല; എസ് ഐ ടി റിപ്പോര്‍ട്ട് കോടതിയിൽ

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രധാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. എസ്ഐടി തലവന്‍ യു. പ്രേമന്‍ കണ്ണൂര്‍ ജെ.എഫ്.സി.എം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്നും, കലാപശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെട്ടിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്നും, പ്രതിഷേധക്കാര്‍ക്ക് മന്ത്രിയുടെ അടുത്തേക്ക് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധം പെരുപ്പിച്ചു കാട്ടുക മാത്രമാണ് ചെയ്തത്. കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും, ആക്രമിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ലെന്നും എസ്ഐടി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ഗണ്‍മാന്‍ അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെ കേസെടുത്തത്. എന്നാല്‍, മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് അഭിലാഷ് പിന്നീട് എസ്ഐടിക്ക് മുന്നില്‍ മൊഴി മാറ്റി. മുന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്ന് തെറ്റായ മൊഴി നല്‍കിയതെന്നും ഗണ്‍മാന്‍ വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി.

Related articles

See all
Popular News

പി എസ് സി പരീക്ഷാ ക്രമക്കേട്: മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിനെ ചോദ്യം ചെയ്യും

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Save your stories

Sign in