Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഖേഷം ദ്വീപില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങൾ

ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഖേഷം ദ്വീപില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങൾ

ടെഹ്റാന്‍: ഇറാനുനേരെ സൈനിക ആക്രമണം നടത്തി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ ഖേഷം ദ്വീപിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായതെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പലയിടങ്ങളില്‍ നിന്നും ശക്തമായ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യും സ്ഥിരീകരിച്ചിട്ടുണ്ട്. ഖേഷം ദ്വീപില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന് മുകളിലൂടെ രണ്ട് വിമാനങ്ങള്‍ പറന്നുയരുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി സൈനിക നടപടി ഉണ്ടായിരിക്കുന്നത്. മാത്രമല്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഈ സൈനിക നീക്കമെന്നതും ഏറെ ശ്രദ്ധേയമാണ്. ഈ വര്‍ഷം ഫെബ്രുവരി അവസാനം മുതല്‍ യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരെ സൈനിക നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈയടുത്ത ആഴ്ചകളില്‍ യുഎസ് രഹസ്യമായി നടത്തുന്ന നിയന്ത്രിത ആക്രമണങ്ങളില്‍ ഒടുവിലത്തേതാണ് ഇതെന്നാണ് സൂചന.

ഹോര്‍മുസ് കടലിടുക്കിന് സമീപം വെച്ച് MQ-9 ഡ്രോണ്‍ ഉള്‍പ്പെടെ മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

Related articles

See all
Popular News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

Popular News

ഒമാന്‍ തീരത്ത് കാര്‍ഗോ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Popular News

ട്രംപിന് നിർണ്ണായകം; അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Popular News

യുഎസ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ ആക്രമണം ശക്തമാക്കണമെന്ന് ട്രംപിനോട് നെതന്യാഹു; മു...

Save your stories

Sign in