ടെല്‍ അവീവ്: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ഇറാനെതിരായ സൈനിക നടപടികള്‍ പുനഃരാരംഭിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദം ശക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ശനിയാഴ്ച നെതന്യാഹുവും ട്രംപും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടന്നതായി രാജ്യാന്തര മാധ്യമമായ 'ആക്സിയോസ്' റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് ട്രംപ് താല്പര്യപ്പെടുന്നത്. എന്നാല്‍ നയതന്ത്ര വഴി ഒഴിവാക്കി നേരിട്ടുള്ള സൈനിക നടപടികളിലേക്ക് ഉടന്‍ കടക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. നെതന്യാഹുവുമായുള്ള സംഭാഷണം നല്ല രീതിയിലാണ് നടന്നതെന്ന് ട്രംപ് ഞായറാഴ്ച പ്രതികരിച്ചെങ്കിലും, ഇരുനേതാക്കളും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായതെന്ന് ഇസ്രയേല്‍ ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
അതേസമയം, അമേരിക്ക വീണ്ടുമൊരു ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തവണ ഉണ്ടാകുന്ന സംഘര്‍ഷം മുന്‍പത്തേക്കാള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും, യുദ്ധം എപ്പോള്‍, ഏത് വ്യവസ്ഥയില്‍ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ അപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന് കഴിയില്ലെന്നും ഇറാന്‍ സൈനിക വക്താവ് മൊഹമ്മദ് അക്രാമിനിയ വ്യക്തമാക്കി.
യുഎസ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ ആക്രമണം ശക്തമാക്കണമെന്ന് ട്രംപിനോട് നെതന്യാഹു; മുന്നറിയിപ്പുമായി ഇറാൻ
ഇറാനെതിരെ അടിയന്തര സൈനിക നടപടിക്ക് ട്രംപിന് മേൽ ഇസ്രയേൽ സമ്മർദം. തിരിച്ചടി ദീർഘകാലം നീളുന്ന യുദ്ധമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.