Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് എം. ലിജു

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് എം. ലിജു

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍. സാമൂഹ്യ ആഘാതം വിലയിരുത്തി മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ നയമെന്നും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ഉണ്ടാക്കിയ ഇത്തരം സമ്പ്രദായങ്ങള്‍ തിരുത്തുമെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 വര്‍ഷമായി അടഞ്ഞുകിടന്ന് പിന്നീട് ബിയര്‍ പാര്‍ലറായി മാറിയ സ്ഥാപനത്തിന്, അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് നല്‍കിയത് പ്രാഥമിക വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാര്‍ ലൈസന്‍സ് ലഭിച്ച ഉടന്‍ ബാര്‍ ലൈസന്‍സ് ലഭിക്കുമെന്നത് തെറ്റായ ധാരണയാണ്. വിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ലൈസന്‍സിനായി രംഗത്തിറങ്ങുന്നത് അംഗീകരിക്കാനാകില്ല. അനധികൃത സ്വത്ത് സമ്പാദനമടക്കം ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവിലെ നടപടികള്‍ സസ്‌പെന്‍ഷന്‍ എന്ന ശിക്ഷയല്ല, മറിച്ച് അന്വേഷണത്തിന്റെ ഭാഗമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ വിജിലന്‍സ് അന്വേഷണം അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല ഈ സര്‍ക്കാരെന്നും, തനിക്ക് വ്യക്തിപരമായി അസംതൃപ്തിയൊന്നുമില്ലെന്നും വ്യക്തമായ തീരുമാനങ്ങളും നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്ത് പുതിയ ജലനയം വരുന്നു; 2027-ന്റെ തുടക്കത്തില്‍ രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ്...

Popular News

'സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും': വനിതാ നയം കര്‍ശനമായി നടപ്പിലാക്കും: മുഖ്യമന്ത്രി...

Popular News

ചാണകക്കുഴിക്ക് 3 ലക്ഷം; തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം; ലിഫ്റ്റിന് 40 ലക്ഷം: പിണറായി ക...

Popular News

അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Save your stories

Sign in