പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്. ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാനും അവയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും എച്ച് എം ആക്ട് എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നു. ആഭ്യന്തരമന്ത്രിക്ക് ഓണ്‍ലൈനായി നിവേദനങ്ങളിലൂടെ ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും 24 മണിക്കൂറും പൊലീസ് സേവനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിച്ച് സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം; ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ 'എച്ച് എം ആക്ട്' ഡിജിറ്റല്‍ സംവിധാനവുമായി കേരള പൊലീസ്