ഡല്‍ഹി: 2036-ലെ ഒളിമ്പിക്സ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. മത്സരരംഗത്തുള്ള ഏഴ് ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഔദ്യോഗിക പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) സ്ഥിരീകരിച്ചു. ഇന്ത്യയ്ക്ക് പുറമെ ജര്‍മ്മനി, ഹംഗറി, ഖത്തര്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് 2036 ഒളിമ്പിക്സിന് വേദിയാകാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
താല്പര്യം അറിയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കൂടുതല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടാത്ത ഈ അന്തിമ പട്ടിക ഐ.ഒ.സി പുറത്തുവിട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി ബിഡ് സമര്‍പ്പിക്കുന്നത്. 2010-ല്‍ ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, ഒളിമ്പിക്സ് വേദിയാകുന്നത് ഇന്ത്യന്‍ കായിക ലോകത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ഒക്ടോബര്‍ ആറിനാണ് മത്സരിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഐ.ഒ.സി പരസ്യപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളും ഈ മാസം ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷന് മുമ്പാകെ വെര്‍ച്വല്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.
2036 ഒളിമ്പിക്സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവിട്ട് ഐ.ഒ.സി