സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം ഗ്ലെന്‍ മാക്സ്വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര റെഡ്-ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്റിംഗും വിപ്ലവകരമായ ഷോട്ടുകളും കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനംകവര്‍ന്ന താരമാണ് കളിത്തട്ടൊഴിയുന്നത്. 'ദി ഫൈനല്‍ വേര്‍ഡ്' എന്ന പോഡ്കാസ്റ്റിലൂടെയാണ് 38 കാരനായ മാക്‌സ്വെല്‍ തന്റെ ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ വിക്ടോറിയയ്ക്കായുള്ള ആഭ്യന്തര ലിസ്റ്റ്-എ, ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും താരം പൂര്‍ണ്ണമായി പിന്മാറുകയാണ്. ഫ്രാഞ്ചൈസി ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരാധകര്‍ സ്‌നേഹത്തോടെ 'ദി ബിഗ് ഷോ' എന്ന് വിളിച്ച മാക്‌സ്വെല്‍, ഓസീസിനായി 149 ഏകദിനങ്ങളിലും 130 ടി20 മത്സരങ്ങളിലും 7 ടെസ്റ്റുകളിലും ജേഴ്‌സി അണിഞ്ഞു. 2015, 2023 ഏകദിന ലോകകപ്പുകളും 2021-ലെ ടി20 ലോകകപ്പും ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 5 സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരം, മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുന്നു. ഏകദിനത്തില്‍ 3,990 റണ്‍സും ടി20യില്‍ 2,897 റണ്‍സും നേടിയ താരം, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മൊത്തം 128 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ, ടി20 എന്നിവയിലായി സമ്പന്നമായ റെക്കോര്‍ഡാണ് താരത്തിനുളളത്.
2023-ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ മാക്‌സ്വെല്‍ പുറത്താകാതെ നേടിയ 201 റണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകള്‍ വീണ് 91 റണ്‍സിന് 7 വെന്ന നിലയില്‍ തോല്‍വിയുടെ വക്കിലായ ഓസ്‌ട്രേലിയയെ, കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെയും പരിക്കുകളെയും അവഗണിച്ച് മാക്‌സ്വെല്‍ അസാധ്യമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
തന്റെ ഹോം ഗ്രൗണ്ടായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാന്‍ മാക്‌സ്വെല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ടീം സെലക്ഷനില്‍ യുവതാരങ്ങള്‍ക്ക് ഓസ്‌ട്രേലിയ പ്രാധാന്യം നല്‍കിയതോടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. സെലക്ടര്‍മാരുടെ ഈ പുതിയ തീരുമാനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതായും മാക്‌സ്വെല്‍ പറഞ്ഞു. ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒമാനെതിരെ കളിച്ച മത്സരമാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം.
ക്രിക്കറ്റിലെ 'ബിഗ് ഷോ' പടിയിറങ്ങുന്നു; ഗ്ലെന്‍ മാക്സ്വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര റെഡ്-ബോൾ മത്സരങ്ങളിൽ നിന്നും വിരമിച്ചു. വെടിക്കെട്ട് ബാറ്റിംഗിലൂടെ 'ബിഗ് ഷോ' എന