Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറിയിലേക്ക് ,ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിനും കേസ്

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറിയിലേക്ക് ,ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിനും കേസ്

ചേരാനല്ലൂർ അപകടക്കേസിൽ കോടതിയിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചപ്പോൾ, തങ്ങൾക്ക് പ്രോസിക്യൂഷൻ വിവരങ്ങൾ കൈമാറുന്നില്ലെന്നും നിസ്സഹകരണം നടത്തുയെന്നുമായിരുന്നു കുടുംബത്തിന്റെ മറുപടി. വാദത്തിനിടയിൽ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടിയതോടെ തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അന്വേഷണത്തെക്കുറിച്ച് ജയബാലകൃഷ്ണന്റെ അഭിഭാഷകർ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും തെറ്റായ വിവരങ്ങൾ നൽകിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ അടിസ്ഥാന രേഖകൾ പോലും തരാൻ പ്രോസിക്യൂഷൻ തയ്യാറാകുന്നില്ലെന്ന് കുടുംബം ആരോപിച്ചു. അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിൽ, കേസിൽ നിർണായക വഴിത്തിരിവായി ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിൽ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ വകുപ്പ് ചുമത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന ആക്ഷേപത്തെ തുടർന്ന് നിലവിലുള്ള എഫ്.ഐ.ആറിൽ ബി.എൻ.എസ് (BNS) 238 കൂടി ചേർക്കുകയാണുണ്ടായത്. എതിരെ പ്രത്യേകം കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ കേസിൽ ഈ വകുപ്പ് ഉൾപ്പെടുത്തുകയായിരുന്നു.




Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in