Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് ഏകാധിപത്യ പ്രവണത; എം ജി സര്‍വകലാശാലാ ഉത്തരവിനെതിരെ മന്ത്രി റോജി എം. ജോൺ

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് ഏകാധിപത്യ പ്രവണത; എം ജി സര്‍വകലാശാലാ ഉത്തരവിനെതിരെ മന്ത്രി റോജി എം. ജോൺ

എംജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ രംഗത്ത്. സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും, ഇത്തരം ഉത്തരവുകള്‍ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ പ്രവണതയുടെ ഭാഗവുമാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ യാതൊരുവിധ ഏകാധിപത്യ നടപടികളും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് ശ്രമിച്ചാലും അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും, ഉത്തരവ് പിന്‍വലിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ ഉടന്‍ തയ്യാറാകണമെന്നും റോജി എം. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും, പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.
സര്‍വ്വകലാശാലകള്‍ സ്വതന്ത്രമായ ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ട ഇടങ്ങളാണ്. അവിടെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.
ജനാധിപത്യ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ തയ്യാറാകണം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in