നടന് മമ്മൂട്ടിക്ക് യാക്കോബായ സഭയുടെ പ്രഥമ 'ശ്രേഷ്ഠ ബാവാ പുരസ്കാരം'. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കുന്നതിനാണ് ഈ അവാര്‍ഡ് നല്‍കിവരുന്നത്.
നിലവിലെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. സിനിമയിലെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്കൊപ്പം, സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കായി നടന് മമ്മൂട്ടി നടപ്പിലാക്കുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സമിതി വ്യക്തമാക്കി.
മമ്മൂട്ടിക്ക് യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്കാരം