Logo
Mon, Sep 07, 2026 • 05:20 AM
LIVE TV
Watch

No business videos available

No Middle East videos available

'പാര്‍ട്ടി ഒരു ആന്തരിക ചികിത്സ നടത്തുകയാണ്, എല്ലാവരും കുറ്റവും കുറവുകളും ചൂണ്ടിക്കാണിച്ച് പരസ്പരം തിരുത്തുകയാണ്': എം എ ബേബി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 06, 2026
1 min read
SHARE:
SAVE: Login to save

'പാര്‍ട്ടി ഒരു ആന്തരിക ചികിത്സ നടത്തുകയാണ്, എല്ലാവരും കുറ്റവും കുറവുകളും ചൂണ്ടിക്കാണിച്ച് പരസ്പരം തിരുത്തുകയാണ്': എം എ ബേബി

ന്യൂഡല്‍ഹി: സി.പി.എമ്മില്‍ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ശക്തമായ ആന്തരിക ചികിത്സ നടക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി. മേല്‍ഘടകങ്ങളിലുള്ള നേതാക്കള്‍ പോലും പാര്‍ലമെന്ററി വ്യതിയാനങ്ങളില്‍നിന്ന് മുക്തരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദത്തിലെ ചവിട്ടിപ്പിഴിച്ചിലും ധാരയും പോലെ പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള ചികിത്സാരീതിയാണ് ഈ തെറ്റുതിരുത്തല്‍ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പാര്‍ലമെന്ററി വ്യാമോഹം, ജനഹിതമനുസരിച്ചുള്ള പ്രവര്‍ത്തനം, കൂട്ടായ നേതൃത്വം എന്നീ മൂന്ന് വിഷയങ്ങളില്‍ അംഗങ്ങള്‍ സ്വയം വിമര്‍ശനം നടത്തി. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക അംഗം ആത്മവിമര്‍ശനം നടത്തിയത് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പിണറായി വിജയന്‍ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ പ്രസംഗങ്ങളിലെ നിലപാടിനെ അദ്ദേഹം പൂര്‍ണ്ണമായി പിന്തുണച്ചു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അംഗങ്ങള്‍ വോട്ട് ചെയ്യണം. വിയോജിപ്പുകള്‍ പാര്‍ട്ടി ഫോറങ്ങളിലാണ് ഉന്നയിക്കേണ്ടത്. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗം സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകള്‍ നടത്തുക. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള പരിശോധാനാ റിപ്പോര്‍ട്ട് ഇതിനോടകം പാര്‍ട്ടി കത്തായി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ ആ വിഷയത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഭാവി നടപടികളാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

നേതൃമാറ്റം യോഗത്തിന്റെ അജണ്ടയിലുണ്ടോ എന്ന ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ മാത്രം അജണ്ടയാണെന്നായിരുന്നു എം.എ. ബേബിയുടെ മറുപടി. താന്‍ ഉള്‍പ്പെടെ ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10