Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നൊമ്പരമായി അമ്മയുടെ വേർപാട് ; വികാരനിർഭരമായി എം.വിന്‍സെന്‍റിന്‍റെ സത്യപ്രതിജ്ഞ

നൊമ്പരമായി അമ്മയുടെ വേർപാട് ; വികാരനിർഭരമായി എം.വിന്‍സെന്‍റിന്‍റെ സത്യപ്രതിജ്ഞ
തിരുവനന്തപുരം : കോവളം എംഎല്‍എ എം.വിന്‍സെന്‍റ്  സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.  കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാല്‍ 24ന് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായിരുന്നില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ മാതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്. കോവളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടാം തവണയാണ് എം.വിന്‍സെന്‍റ്  നിയമസഭയിലേക്കെത്തുന്നത്. 11457 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു  രണ്ടാം വിജയം. ജനതാദള്‍ (എസ്) നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എം വിന്‍സെന്‍റിന് 74868 വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് 63306 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന് 18664 വോട്ടും ലഭിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in