Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

15 സെക്കന്‍ഡില്‍ 30 തവണ വെടിയുതിര്‍ത്തു; കുല്‍ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

15 സെക്കന്‍ഡില്‍ 30 തവണ വെടിയുതിര്‍ത്തു; കുല്‍ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ ഭീകരര്‍ ജവാന്മാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 15 സെക്കന്‍ഡിനുള്ളില്‍ 30 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാരായ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നിവര്‍ക്ക് പരിക്കേറ്റു. സന്തോഷ് ചന്ദ്രുവിന് വയറിലും നട്ടെല്ലിലും രാകേഷ് ദാസിന് ഇടതുകാലിലും സോംവീറിന് ഇടതു കൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അനന്ത്നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് അപകടനില തരണം ചെയ്തതായി സിആര്‍പിഎഫ് അറിയിച്ചു.

കൃത്യം നിര്‍വ്വഹിച്ച ശേഷം അതിവേഗം കടന്നുകളയുന്ന ലഷ്‌കറെ തൊയ്ബയുടെ 'ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്' ശൈലിയിലാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഭീകരര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പാകിസ്ഥാന്‍ സ്വദേശിയായ ഭീകരനും പ്രദേശവാസിയായ ഒരാളും ഇതില്‍ പങ്കാളികളാണെന്ന് സംശയിക്കുന്നു. രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in