Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം നേതൃത്വം വിട്ടു. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിന്റെ മുൻ എംഡിയായിരുന്ന വിനയകുമാർ, കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടി പൂർണ്ണമായും പിണറായി വിജയന്റെ പിടിയിലായെന്ന് ആരോപിച്ച അദ്ദേഹം, ഇനി പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും വ്യക്തമാക്കി. പിണറായി വിജയനും എം.വി. ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും എസ്.ആർ. വിനയകുമാർ തുറന്നടിച്ചു.

പാർട്ടി നിലവിൽ ഒരു വ്യക്തികേന്ദ്രീകൃത കൊട്ടാരമായി മാറിയിരിക്കുകയാണെന്ന് എസ്.ആർ. വിനയകുമാർ വിമർശിച്ചു. പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ മാത്രമായി പാർട്ടി ചുരുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും നിറവേറ്റുക, മകൾക്കെതിരെ വരുന്ന കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുക എന്നിവ മാത്രമാണ് ഇപ്പോഴത്തെ പാർട്ടി രീതിയെന്നും സംഘടനാപരമായ കാര്യങ്ങൾ ആരുടെയും മനസ്സിലില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർട്ടി സെക്രട്ടറിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ വിനയകുമാർ, സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിക്കുന്നത് നന്നായിരിക്കുമെന്നും വിമർശിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in