Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുഴല്‍പ്പണക്കേസ് : ബിജെപി സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്തു

കുഴല്‍പ്പണക്കേസ് : ബിജെപി സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്തു
തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിൽ 2 മണിക്കൂർ നേരം ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പത്മകുമാർ മൊഴി നൽകി. കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ സംഘടനാ കാര്യങ്ങൾക്ക് ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് പത്മകുമാർ സമ്മതിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും വിശദീകരണം നൽകി. പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയതെന്ന ധർമ്മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായ എൽ പത്മകുമാറിനെ അന്വേഷണ സംഘം വിളിപ്പിച്ചത്.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in