Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൗമാരക്കാരിലെ ഡിജിറ്റൽ ആസക്തി ആശങ്കാജനകം; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകൾ

കൗമാരക്കാരിലെ ഡിജിറ്റൽ ആസക്തി ആശങ്കാജനകം; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകൾ

ഡിജിറ്റൽ ലോകത്തിന്റെ അമിതോപയോഗം കൗമാരക്കാരിൽ ഗുരുതരമായ മാനസിക, പെരുമാറ്റ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ആശങ്ക. കേരള പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളിൽ (ഡി-ഡാഡ്) 2023 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3,258 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും 14-18 വയസ്സ중യിലുള്ള കുട്ടികളാണ്. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമിങ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുകയും ഇതുമൂലം കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് 2023-ൽ പ്രവർത്തനം തുടങ്ങിയ ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.

പഠനത്തിൽ ശ്രദ്ധക്കുറവ്, ഉറക്കപ്രശ്‌നങ്ങൾ, പെട്ടെന്നുള്ള ദേഷ്യം, അക്രമാസക്തമായ പെരുമാറ്റം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയവയാണ് അമിതമായ ഡിജിറ്റൽ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ. സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കാനാകാത്ത സാഹചര്യം കുട്ടികളുടെ പഠനത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുന്നു. ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കാനാവാതെ വരുക, ഫോൺ മാറ്റിവെക്കുമ്പോൾ കടുത്ത ദേഷ്യവും ഉത്കണ്ഠയും പ്രകടിപ്പിക്കുക, മറ്റ് വിനോദങ്ങളിൽ നിന്ന് പിന്മാറുക എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,258 കേസുകളിൽ 1,725 കുട്ടികളുടെ ചികിത്സ പൂർത്തിയായി. 1025 പേർ നിലവിൽ ചികിത്സയിലുണ്ട്. എന്നാൽ ചികിത്സ പാതിവഴിയിൽ മുടക്കിയ 67 കുട്ടികൾക്കുമിപ്പോൾ വീണ്ടും കൗൺസലിങ് നൽകി വരുന്നുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കൊല്ലം സിറ്റിയിലാണ് (757). കോഴിക്കോട് (529), കൊച്ചി (421), തൃശ്ശൂർ (417), തിരുവനന്തപുരം (400) എന്നിവയാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. സംസ്ഥാനത്തെ 14 ജില്ലകളിലായി 14 ഡി-ഡാഡ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അടുത്ത വർഷത്തോടെ ഇവയുടെ സേവനം ആറ് റൂറൽ പോലീസ് ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ബോധവത്കരണത്തിന്റെ ഭാഗമായി 1,205 ക്ലാസുകൾ സംഘടിപ്പിക്കുകയും 1.27 ലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റൽ ആരോഗ്യസന്ദേശങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ധരും പോലീസുദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് കേന്ദ്രങ്ങളിൽ സേവനം നൽകുന്നത്. രക്ഷിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയോ വഴക്കുപറയുകയോ ചെയ്യാതെ, സമയപരിധി നിശ്ചയിച്ച് സ്‌ക്രീൻ സമയം ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് വേണ്ടത്. പഠനസമയത്തും ഉറങ്ങുന്നതിന് മുൻപും ഭക്ഷണസമയത്തും ഡിജിറ്റൽ ഉപകരണങ്ങൾ പൂർണമായും ഒഴിവാക്കാനും സ്പോർട്സ്, ഔട്ട്ഡോർ കളികൾ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കൗൺസിലിങ്ങിനും വിവരങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ചിരി' (CHIRI) സംസ്ഥാനതല ഹെൽപ്ലൈൻ നമ്പറായ 9497 900 200-ൽ ബന്ധപ്പെടാം.


Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in