Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ജനങ്ങളാണ് പോലീസിന്റെ യജമാനന്മാർ"; വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കുമെന്നും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല

"ജനങ്ങളാണ് പോലീസിന്റെ യജമാനന്മാർ"; വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കുമെന്നും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല

കേരള പോലീസ് സേനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്താൻ സംസ്ഥാന സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തതായി ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള പോലീസ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 32-ബി ബാച്ചിലെ 89 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്തെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥരാണ് എസ്.എച്ച്.ഒമാരായി പ്രവർത്തിക്കുന്നത്. കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും കുറ്റവാളികളെ പിടികൂടുന്നതിലുമെല്ലാം പുരുഷ ഉദ്യോഗസ്ഥർക്കൊപ്പം മികച്ച പ്രകടനമാണ് വനിതാ ഉദ്യോഗസ്ഥർ കാഴ്ചവെക്കുന്നതെന്നും മന്ത്രി അഭിനന്ദിച്ചു.

ജനങ്ങളാണ് പോലീസിന്റെ യജമാനന്മാരെന്നും, കോടതിയും പോലീസുമാണ് സാധാരണക്കാരുടെ അവസാന ആശ്രയമെന്ന ബോധ്യത്തോടെ പ്രവർത്തിച്ച് ജനവിശ്വാസം കാത്തുസൂക്ഷിക്കാൻ പുതിയ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓരോ പോലീസ് സ്റ്റേഷനും ജനങ്ങൾക്ക് തങ്ങളുടേതാണെന്ന തോന്നലുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കണം. സർക്കാർ നടപ്പിലാക്കിയ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. സങ്കടങ്ങളും പരാതികളുമായി സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയോടും മാന്യമായി പെരുമാറുകയും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം വളർത്തുകയും വേണം. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ചുമതല കൂടി നൽകിയത് അവരിലുള്ള സർക്കാരിന്റെ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റാന്വേഷണത്തിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. എപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകുന്ന സേനയാണെങ്കിലും, കഴിഞ്ഞ ആറുമാസക്കാലത്തിനിടെ വിമർശനങ്ങൾക്കപ്പുറം പൊതുജനങ്ങളിൽ നിന്ന് വലിയ അഭിനന്ദനങ്ങളും കയ്യടികളുമാണ് കേരള പോലീസിന് ലഭിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ആധുനിക വെല്ലുവിളികളെ നേരിടാൻ സേന പൂർണ്ണ സജ്ജമാണ്. എന്നാൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള ധാർമിക ഉത്തരവാദിത്തം നിർവഹിക്കാനും പോലീസ് മുന്നിട്ടിറങ്ങണം. കഴിഞ്ഞ അഞ്ചുമാസമായി 'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി മുന്നോട്ടുപോവുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ലഹരിമാഫിയയെ വേരറുക്കാനും യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും സേന ശക്തമായി ഇടപെടണമെന്നും നിർദേശിച്ചു.


89 സബ് ഇൻസ്പെക്ടർമാർ ഇനി സേനയുടെ ഭാഗം

ചൊവ്വാഴ്ച രാവിലെ എട്ടിന് കേരള പോലീസ് അക്കാദമിയിലെ മുഖ്യ പരേഡ് ഗ്രൗണ്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ് നടന്നത്. 75 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്ന പുതിയ ബാച്ചിൽ 36 പേർ വിവാഹിതരാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സേനയിലെത്തുന്നവരിൽ ഭൂരിഭാഗവും. 46 പേർ ബിരുദധാരികളും 17 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. കൂടാതെ ഒരാൾ എം.ബി.എയും, 23 പേർ ബി.ഇ/ബി.ടെക്കും, രണ്ട് പേർ എം.ടെക്കും നേടിയവരാണ്.

പുതിയ ബാച്ചിൽ കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ സേനയിലെത്തുന്നത് (16 പേർ). തിരുവനന്തപുരം-13, കോഴിക്കോട്-12, കണ്ണൂർ-10, തൃശ്ശൂർ-8, കോട്ടയം-7, പാലക്കാട്-5, മലപ്പുറം-5, വയനാട്-4, ആലപ്പുഴ-2, ഇടുക്കി-2, എറണാകുളം-2, കാസർകോട്-2, പത്തനംതിട്ട-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഈ യുവ ഉദ്യോഗസ്ഥരിൽ നിന്ന് പരിഷ്കൃതമായ പെരുമാറ്റവും ഉയർന്ന തൊഴിൽമികവുമാണ് കേരള സമൂഹം പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in