Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് KEAM പരീക്ഷയിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സർക്കാർ

ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് KEAM പരീക്ഷയിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. 2027-ലെ KEAM പരീക്ഷ മുതലാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുക.

തീരുമാനപ്രകാരം പരീക്ഷയുടെ ഓരോ മണിക്കൂറിലും 20 മിനിറ്റ് വീതം അധികസമയം വിദ്യാർഥികൾക്ക് ലഭിക്കും. അംഗീകൃത ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക. പരീക്ഷാ ഹാളിൽ വെച്ച് രക്തത്തിലെ ഗ്ലൂക്കോസ് അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം വിദ്യാർഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നിർണായക ഇടപെടൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്ന 'ഹൈപ്പോഗ്ലൈസീമിയ', അമിതമായി ഉയരുന്ന 'ഹൈപ്പർഗ്ലൈസീമിയ' തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് ഈ ഇളവുകൾ.

അധികസമയത്തിന് പുറമെ, പരീക്ഷാ ഹാളിൽ അവശ്യവസ്തുക്കൾ കൈവശം വെക്കാനും വിദ്യാർഥികൾക്ക് അനുമതിയുണ്ടാകും. ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, ഷുഗർ ടാബ്‌ലെറ്റുകൾ, കുടിവെള്ളം, തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ് (CGMS), ലഘുഭക്ഷണങ്ങൾ, പഴങ്ങൾ എന്നിവ കൃത്യമായ സുരക്ഷാ പരിശോധനയ്ക്കുശേഷം പരീക്ഷാ ഹാളിനുള്ളിൽ സൂക്ഷിക്കാൻ സാധിക്കും.

ടൈപ്പ്-വൺ ഡയബറ്റിസ് ഫൗണ്ടേഷൻ സമർപ്പിച്ച നിവേദനത്തിന്മേൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടും ധനകാര്യ വകുപ്പിന്റെ അംഗീകാരവും പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണൽ കോളേജുകളിലെയും പരീക്ഷകൾക്കും സമാനമായ രീതിയിൽ അധികസമയം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in