Logo
Thu, Aug 06, 2026 • 05:17 PM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു; പവന് ഇന്ന് 2,120 രൂപയുടെ വർധന, വില 1.09 ലക്ഷം കടന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു; പവന് ഇന്ന് 2,120 രൂപയുടെ വർധന, വില 1.09 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് പവന് ഒറ്റയടിക്ക് 2,120 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയായി. ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെയും സ്വർണവിലയിൽ രണ്ട് ഘട്ടങ്ങളിലായി 2,000 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് 4,200 രൂപയുടെ വർധനയാണ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിച്ചത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതും സ്വർണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.

ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയതും വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്നാണ് എണ്ണവിലയിൽ ഇടിവുണ്ടായത്.

വരുന്ന ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29ന് പവന് 1,31,160 രൂപയാണ്. അതേസമയം, ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10