പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കും. ഇന്ന് സ്‌കൂളുകളിലും നാളെ സര്‍ക്കാര്‍ ഓഫീസുകളിലും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ യജ്ഞം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഷിഗല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഏകോപിത പ്രതിരോധ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 19 പേര്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് മൂന്ന് പേരുടെ ആന്റിബോഡി പരിശോധനാ ഫലം ഇന്ന് പുറത്തുവരും.
എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52-കാരി ഇപ്പോഴും തീവ്ര നിരീക്ഷണത്തിലാണ്. അടുത്തിടെ സൗത്ത് സുഡാനില്‍ നിന്നെത്തിയ ഇവര്‍ക്ക് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇവരുടെ സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഫലം വരുന്നതുവരെ കര്‍ശന ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.