Logo
Fri, Jun 19, 2026 • 01:06 PM
LIVE TV
Watch

No business videos available

No Middle East videos available

സാംസ്‌കാരിക കേരളത്തിന് യുഡിഎഫിന്റെ ആദരം; 100 കോടിയുടെ കൊച്ചി ഫിലിം സിറ്റി; ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമിയും സലിംകുമാര്‍ സ്മാരകവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read
SHARE:
SAVE: Login to save

സാംസ്‌കാരിക കേരളത്തിന് യുഡിഎഫിന്റെ ആദരം; 100 കോടിയുടെ കൊച്ചി ഫിലിം സിറ്റി; ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമിയും സലിംകുമാര്‍ സ്മാരകവും

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങൾക്ക് പുതിയൊരു സുവർണ്ണകാലം സമ്മാനിക്കുന്ന വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടികളുടെ വിപ്ലവകരമായ പദ്ധതികളാണ് പ്രഖ്യാപിച്ചത്. നാടിന്റെ സാംസ്കാരിക നായകരെയും കലയെയും നെഞ്ചോട് ചേർക്കുന്നതാണ് സതീശൻ സർക്കാരിന്റെ ഈ ബജറ്റ് കാഴ്ചപ്പാട്.

ചലച്ചിത്ര മേഖലയ്ക്ക് നൂറു കോടിയുടെ 'ഫിലിം സിറ്റി'

മലയാള സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഇതിനുപുറമേ, മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 'ചിത്രനഗരം' എന്ന പ്രത്യേക പദ്ധതിയും യുഡിഎഫ് സർക്കാർ നടപ്പിലാക്കും.

 എം.ടി വാസുദേവൻ നായരുടെ പേരിൽ 'കൾച്ചറൽ പാർക്ക്'

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി കോഴിക്കോട് നഗരത്തിൽ ബൃഹത്തായ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പുത്തൻ തലമുറയിലെ (Gen Z) കുട്ടികൾക്ക് അടക്കം തങ്ങളുടെ കലാപ്രകടനങ്ങൾ ഭയരഹിതമായി അവതരിപ്പിക്കാനും സംവദിക്കാനുമുള്ള പ്രത്യേക അവസരവും അത്യാധുനിക വേദികളും ഈ പാർക്കിൽ ഒരുക്കുമെന്നത് പുതിയ ബജറ്റിന്റെ വലിയൊരു സവിശേഷതയാണ്.

 ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമിയും സലിം കുമാർ സ്മാരകവും

മലയാളികളുടെ കാതുകളിൽ ഇന്നും നാദവിസ്മയം തീർക്കുന്ന അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി എറണാകുളത്ത് ജനപ്രിയ നടൻ സലിം കുമാറിന്റെ സ്മാരകം നിർമ്മിക്കും; ഇതിന്റെ പ്രാരംഭ നടപടികൾക്കായി ഒരു കോടി രൂപ ബജറ്റിൽ ഉടനടി അനുവദിക്കുകയും ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നാടിന്റെ സാംസ്കാരിക വേരുകളെയും കലാകാരന്മാരെയും സാമ്പത്തികമായി പിന്തുണയ്ക്കാനും ആദരിക്കാനും യുഡിഎഫ് സർക്കാർ കാണിച്ച ഈ വലിയ മനസ്സ് സാംസ്കാരിക കേരളത്തിൽ നിന്ന് ഇതിനകം തന്നെ വലിയ പ്രശംസ ഏറ്റുവാങ്ങിക്കഴിഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10