Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരം": ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

"ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരം": ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ കോൺഗ്രസിന്റെ പോരാട്ടം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്‌.ഐ.ആറുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച വിവാദ തീരുമാനങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവ പിൻവലിക്കാൻ തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മീഷൻ നിഷ്പക്ഷത കൈവിട്ട് കോടിക്കണക്കിന് വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷനെ ഒരു ബിജെപി പാർട്ടി കമ്മിറ്റിയുടെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചു. ബിജെപി നിയമിച്ച മറ്റു രണ്ട് കമ്മീഷൻ അംഗങ്ങൾ വിയോജിപ്പ് അറിയിച്ച വിഷയങ്ങളിൽ പോലും ഗ്യാനേഷ് കുമാർ ഭരണഘടനാവിരുദ്ധമായി ഇടപെടുന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. കമ്മീഷന്റെ കൂട്ടുത്തരവാദിത്തം തകർത്ത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി ജനാധിപത്യം അട്ടിമറിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയാണ് നടക്കുന്നത്. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകൾ അക്ഷരംപ്രതി ശരിയാണെന്ന് കമ്മീഷണർമാരുടെ പരാതിയോടെ തെളിഞ്ഞിരിക്കുകയാണ്.

വിഷയത്തിൽ നിയമപോരാട്ടം ഉൾപ്പെടെയുള്ള ഭാവി നടപടികൾ കോൺഗ്രസ് പ്രവർത്തക സമിതിയുടെയും 'ഇന്ത്യ' (INDIA) സഖ്യകക്ഷികളുടെയും യോഗങ്ങളിൽ തീരുമാനിക്കും. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിഷേധ ശബ്ദങ്ങളെപോലും അനുവദിക്കാത്ത അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കേന്ദ്ര ഭരണകൂടത്തിന്റേതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ അദ്ദേഹം ന്യായീകരിച്ചു. ജന്തർ മന്തറിലെ പെല്ലറ്റ് ആക്രമണത്തിൽ പാർലമെന്റിൽ മറുപടി പറയാതെ ഒളിച്ചോടിയ ആളാണ് അമിത് ഷാ എന്നും, പ്രതിഷേധങ്ങൾക്ക് അതീതനായ ദൈവമൊന്നുമല്ല കേന്ദ്ര ആഭ്യന്തരമന്ത്രിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാളി വിദ്യാർത്ഥികൾ താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും, അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.


Related articles

See all
Popular News

റെക്കോർഡിൽ കിങ് 'കോഹ്‌ലി' തന്നെ ; സ്വന്തം മണ്ണിൽ 7,000 ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ താരമായ...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Popular News

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വീണ്ടും പരക്കെ മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണ ജാഗ...

Save your stories

Sign in