പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നു; രാജ്യം നേരിടുന്നത് വലിയൊരു 'പ്രതീക്ഷാ പ്രതിസന്ധി': കെ സി വേണുഗോപാല്‍ എം പി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ കേന്ദ്രത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പരീക്ഷാ അട്ടിമറികളും ക്രമക്കേടുകളും തടയുന്നതില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. 'പബ്ലിക് എക്‌സാമിനേഷന്‍ അമെന്‍ഡ്‌മെന്റ് ബില്‍ 2026' സഭ പാസാക്കാന്‍ പ്രതിപക്ഷം പൂര്‍ണ്ണമായി തയ്യാറാണെങ്കിലും, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമനിര്‍മ്മാണം കൊണ്ട് മാത്രം സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും സുപ്രധാനമായ ഒരു വിഷയം സഭ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയില്‍ എത്താതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹിയിലാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത അതിക്രമങ്ങള്‍ നടന്നത്. 56 ഇഞ്ച് നെഞ്ചളവെന്ന് അവകാശപ്പെടുന്നവര്‍ക്ക് 5 ഇഞ്ച് ധൈര്യം പോലും സഭയിലെത്തി കാര്യങ്ങള്‍ തുറന്നുപറയാനില്ലെന്ന് അദ്ദേഹം പരിഹസിച്ചു. നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി എന്നിവയെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടാന്‍ മാത്രമാണ് കേന്ദ്രം ദുരുപയോഗം ചെയ്യുന്നതെന്നും ആരോപിച്ചു.
രാജ്യത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും വലിയൊരു 'പ്രതീക്ഷാ പ്രതിസന്ധി' നേരിടുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ദേശീയ കുറ്റകൃത്യ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ നിരത്തി സംസാരിച്ച അദ്ദേഹം, 2014-ല്‍ 8,068 ആയിരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ 2026 ആയപ്പോഴേക്കും 14,488 ആയി വര്‍ദ്ധിച്ചുവെന്ന് സഭയെ അറിയിച്ചു. ഇതില്‍ 21 ശതമാനം ആത്മഹത്യകളും പരീക്ഷാ തോല്‍വി മൂലമാണെന്നും ഇത് കേവലം സ്ഥിതിവിവരക്കണക്കുകളല്ല, മറിച്ച് അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.