എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാര്‍ പുറത്ത്; അംഗത്വം പുതുക്കി നല്‍കിയില്ല
കെ.ബി. ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്. കാലാവധി പൂര്‍ത്തിയായ ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കി നല്‍കിയില്ല. ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കിയപ്പോള്‍, ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് എട്ട് അംഗങ്ങളുടെയും അംഗത്വം നേതൃത്വം പുതുക്കി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന് തിരിച്ചടിയായതെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ക്കേ പത്തനാപുരം താലൂക്ക് യൂണിയന്‍ നേതൃത്വവുമായി ഗണേഷ് കുമാര്‍ കടുത്ത അഭിപ്രായവ്യത്യാസത്തിലും പരസ്യമായ ഏറ്റുമുട്ടലിലുമായിരുന്നു. താലൂക്ക് യൂണിയന്‍ ഭാരവാഹികളുമായി നിലനില്‍ക്കുന്ന ഈ തര്‍ക്കങ്ങളും കടുത്ത ഭിന്നതയുമാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തെ വെട്ടിനിരത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.