Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും; സംസ്കാരം നാളെ

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും; സംസ്കാരം നാളെ

കോഴിക്കോട്: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ സൈനിക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഹവില്‍ദാര്‍ എസ്.ആര്‍. അരുണ്‍ രാജിന്റെ (40) ഭൗതികശരീരം ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലെത്തിക്കും. മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ (MEG) അംഗമായ അരുണ്‍ രാജ് കഴിഞ്ഞ 21 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ കാര്‍ഗിലില്‍ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ അരുണ്‍ രാജിനൊപ്പം മറ്റൊരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനായിരുന്നു അരുണ്‍ രാജിന്റെ നാല്പതാം ജന്മദിനം. പിറന്നാള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തവാര്‍ത്തയെത്തിയത്. കഴിഞ്ഞ ഓണത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം അവസാനമായി നാട്ടില്‍ വന്നുപോയത്.

നാളെ രാവിലെ ചേളന്നൂര്‍ പെരുംപൊയിലിലെ 'കാര്‍ത്തിക' വീട്ടില്‍ രാവിലെ എട്ട് മണി വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് രാവിലെ എട്ട് മണിയോടെ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ഗുരുവായൂരപ്പന്‍ കോളേജില്‍ ബിരുദ പഠനം നടത്തുന്നതിനിടെയാണ് അരുണ്‍ രാജ് സൈന്യത്തില്‍ ചേരുന്നത്. രേഷ്മയാണ് ഭാര്യ. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യ അരുണ്‍ ഏക മകളാണ്.


Related articles

See all
Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in