തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. ജില്ലാ നേതൃത്വത്തോടാണ് അനുമതി തേടിയത്. സംസ്ഥാന സെന്റര്‍ തുടര്‍ തീരുമാനം എടുക്കും. താമസവും പ്രവര്‍ത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റും. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് ആര്യ. ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ല കമ്മിറ്റി അനുമതി നല്‍കി. വിഷയം ഇനി സി.പി.ഐ.എം സംസ്ഥാന സെന്റര്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയര്‍ എന്ന ചുമതല അവസാനിക്കുകയും ഇത്തവണ മത്സരരംഗത്ത് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ ആര്യ തീരുമാനിച്ചത്. ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ ദേവും കുടുംബവും കോഴിക്കോടാണ് താമസിക്കുന്നത് എന്നതിനാലാണ് ഇവിടേക്ക് മാറാന്‍ ആര്യ താല്പര്യം അറിയിച്ചത്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ.
മുന്‍ മേയര്‍മാരായ വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എന്നിവര്‍ മേയര്‍ പദവിക്ക് ശേഷം നിയമസഭയിലെത്തിയ മാതൃകയില്‍ ആര്യയെയും വരും തിരഞ്ഞെടുപ്പുകളില്‍ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ പരിഗണിക്കുമെന്നാണ് വിവരം. മത്സരിപ്പിച്ചതും മേയറാക്കിയതും പാര്‍ട്ടിയാണെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും ആര്യ പ്രതികരിച്ചു.
ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി, അപേക്ഷ പാര്‍ട്ടി പരിഗണനയിൽ